“നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു”… മണി ഷോർണൂർ പറയുന്നു
1 min read

“നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു”… മണി ഷോർണൂർ പറയുന്നു

രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ചിത്രം 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞു. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്തു മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥയൊരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം, മണി ഷൊർണ്ണൂർ, ബാബു അന്നൂർ തുടങ്ങിയവരും ഗംഭീര കഥാപാത്രങ്ങളെ ചിത്രത്തിൽ കാഴ്ചവയ്ക്കുന്നുണ്ട്. റോഷാക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ബാലൻ ചേട്ടന്റേത്. മണി ഷൊർണ്ണൂറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന ‘മറിമായം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മണി ഷോർണൂർ.

ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് മമ്മൂട്ടി നൽകിയ പിന്തുണയെ കുറിച്ച് ഇദ്ദേഹം പറഞ്ഞത്. “മമ്മൂക്ക സെറ്റിലേക്ക് വരുമ്പോൾ ഡയലോഗ് മറന്നു പോകുന്ന പ്രശ്നം എനിക്കും സംഭവിച്ചിരുന്നു. പക്ഷേ നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു. സിനിമയിൽ ഞാനും മമ്മൂക്കയും ഇരിക്കുന്ന ഒരു സീനുണ്ട്. അതെടുക്കുമ്പോൾ എന്നെ ഒന്ന് നോക്കി പെട്ടെന്ന് മമ്മൂക്ക സ്ക്രിപ്റ്റ് നോക്കി. ഞാൻ അദ്ദേഹത്തെ നോക്കിയപ്പോൾ എന്നോട് പറഞ്ഞു,  നീ നോക്കുകയൊന്നും വേണ്ട പത്തുവർഷമായിട്ട് നീ മറിമയത്തിൽ സിങ്ക്സൗണ്ട് ചെയ്യുന്നതല്ലേ, നിന്റെ അടുത്ത് പിടിച്ചു നിൽക്കണ്ടേ എനിക്ക് എന്നാണ്. അതിൽനിന്നും അദ്ദേഹം ചെയ്യുന്നത് നമുക്കും അദ്ദേഹത്തെപ്പോലെ കഴിയുമെന്ന് വിശ്വസിപ്പിക്കലാണ്. എന്നെ ഒന്ന് റിലാക്സ് ആക്കാൻ വേണ്ടി പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് എനിക്ക് ഫ്രീ ആയിട്ട് ആ സീൻ ചെയ്യാൻ പറ്റിയത്. ആദ്യമായി സിനിമയിൽ എടുത്ത സീൻ ഞാൻ മമ്മൂക്കയെ ഫോളോ ചെയ്ത് നോക്കുന്നതാണ്.

അതായത് കാട്ടിൽ പോലീസുകാരുമായി തിരയുന്ന മമ്മൂക്കയെ ഞാൻ ഫോളോ ചെയ്തു നോക്കും. ഞാൻ അദ്ദേഹത്തെ നോക്കുന്ന സമയത്ത് കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരച്ചുവട്ടിൽ ക്ഷീണിച്ച് അദ്ദേഹം ഇരിക്കും. അപ്പോൾ ഞാൻ ചെന്ന് പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പോകാൻ പറയും. മമ്മൂട്ടിയെ പിടിച്ചുകൊണ്ടുള്ള സീനാണ് സിനിമയിലെ എന്റെ ഫസ്റ്റ് ഷോട്ട്. ഫസ്റ്റ് ഷോട്ട് ആദ്യം തന്നെ ഒക്കെയായിരുന്നു. ഈ സിനിമയുടെ പ്രത്യേകത അതിന്റെ ടീം ആണ്. ഒരു സീൻ എടുക്കുമ്പോൾ ഞങ്ങൾ എത്തുന്നതിനുമുമ്പ് തന്നെ അസോസിയേറ്റും ക്യാമറ ടീമും എല്ലാവരും എടുക്കേണ്ട സീൻ അഭിനയിച്ച് എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും. നമ്മൾ ചെന്ന് അതുകണ്ട് പഠിച്ച് അഭിനയിച്ചാൽ മതിയാകും. എനിക്ക് ഇതിൽ കുറച്ച് ബുദ്ധിമുട്ടായ കാര്യം നമ്മുടെ ഭാഷയാണ്. ഫസ്റ്റ് ഡയലോഗ് പറയുന്ന സീനിൽ എന്റെ ചെവിയിൽ വന്നു പറഞ്ഞു, വള്ളുവനാടൻ ഭാഷ വേണ്ടെന്ന്. ഇതിന് എല്ലാവർക്കും പറ്റുന്ന ഭാഷ മതിയെന്നും അതിലേക്ക് നമ്മളും വരാൻ ശ്രദ്ധിക്കണം എന്ന് മമ്മൂക്ക പറഞ്ഞു”. മണി ഷോർണൂർ പറഞ്ഞു.