ഒരുങ്ങുന്നത് വമ്പന്‍ ചിത്രം; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ! ആകാംഷയില്‍ പ്രേക്ഷകര്‍
1 min read

ഒരുങ്ങുന്നത് വമ്പന്‍ ചിത്രം; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ! ആകാംഷയില്‍ പ്രേക്ഷകര്‍

മമ്മൂട്ടി നായകനായി എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഹൗസ്ഫുള്‍ ഷോയുമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ‘ക്രിസ്റ്റഫര്‍’ ആണ്. ്രബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണനാണ്.

mammootty-robey

 

ഇപ്പോഴിതാ, മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേരായി എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ പ്രൊജക്റ്റുകളെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്.

Mammootty is 70 years young today - The Hindu

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മെഗാസ്റ്റാര്‍. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകള്‍ എന്നാണ് മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞത്. നടി ജ്യോതികയുമായി ഒന്നിക്കുന്ന ‘കാതല്‍’ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി എന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു. ‘ക്രിസ്റ്റഫര്‍’ റിലീസിന് തയ്യാറായെന്നും പറയുന്നു. അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം തന്നെയാകും ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Nanpakal Nerathu Mayakkam another absurd gem from Lijo Pellissery. Mammootty makes it better

അതേസമയം, മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മവും പാലായില്‍ വെച്ചാണ് നടന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ.

അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ജനുവരി ഒന്നിന് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കുറ്റാന്വേഷണ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ പോലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു.

Mammootty reveals why he chose to first produce Nanpakal Nerathu Mayakkam under his new banner