“നീ എന്റെ ചേട്ടനായി അഭിനയിച്ചോ..” എന്നായിരിക്കും മമ്മൂക്ക പറയുക എന്ന് നടൻ കുഞ്ചാക്കോ ബോബൻ
1 min read

“നീ എന്റെ ചേട്ടനായി അഭിനയിച്ചോ..” എന്നായിരിക്കും മമ്മൂക്ക പറയുക എന്ന് നടൻ കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ന് അഭിനയിക്കുന്ന ഓരോ നടന്മാരും ഇവരുടെ പ്രകടനം കണ്ടാണ് സിനിമയിലേക്ക് വന്നിട്ടുള്ളത് പോലും. യുവതാരങ്ങൾക്കു പ്രചോദനം മോഹൻലാലും മമ്മൂട്ടിയും ആണെന്ന് പറയണം. ലാലേട്ടന്റെയും കൂടെയൊക്കെ സിനിമ ചെയ്യണമെന്ന് മമ്മുക്കയുടെയും കൂടെ അഭിനയിക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടായിരിക്കില്ല. ഇപ്പോൾ കുഞ്ചാക്കോ ബോബൻ ഈ രണ്ട് താരങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റെ കൂടെയും അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രം ഉണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു രസകരമായ മറുപടി ചാക്കോച്ചൻ പറഞ്ഞത്.

 

ന്നാ താൻ കേസുകൊട് എന്ന ചക്കൊചന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖങ്ങളിൽ ആണ് ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചൊക്കെ ചാക്കോച്ചൻ സംസാരിച്ചിരുന്നത്. ചാക്കോച്ചന്റെ വ്യത്യസ്തമായൊരു സിനിമയാണ് ഇതെന്നും കരിയറിൽ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവരാൻ പോകുന്ന ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകരും സിനിമാലോകത്തെ തന്നെ താരങ്ങളും ഒരേപോലെ പറയുന്നത്.

മമ്മൂക്കയുടെ അനിയൻ ആയിട്ടാണോ അതോ സുഹൃത്ത് ആയിട്ടാണോ വില്ലനായിട്ടാണോ എത്താൻ ആഗ്രഹിക്കുന്നത് എന്നതായിരുന്നു ചോദ്യം. രസകരമായി ചിരിച്ചുകൊണ്ടാണ് ചാക്കോച്ചൻ മറുപടി പറഞ്ഞത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണെങ്കിൽ എന്റെ അനിയൻ ആയി അഭിനയിക്കാൻ മമ്മൂക്ക സമ്മതിക്കുകയുള്ളൂ ചേട്ടൻ ആയി സമ്മതിക്കില്ല. നീ എന്റെ ചേട്ടൻ ആയി അഭിനയിച്ചോ എന്ന് പറയും മമ്മൂക്ക. അല്ലാതെ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ലാലേട്ടൻ ആണെങ്കിൽ ഓക്കേ വാ മോനെ എന്ന് പറഞ്ഞു വരും. പിന്നെ ഇവരുടെ രണ്ടുപേരുടെയും കൂടെ എനിക്ക് എന്റെ ആദ്യകാലത്തുതന്നെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. ഹരികൃഷ്ണൻസിൽ.

അതുപോലെ തന്നെ ജയറാമേട്ടന്റെയും സുരേഷേട്ടന്റെയും ഒക്കെ കൂടി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാനടന്മാരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യം തന്നെയാണ്. കരിയർ നോക്കുകയാണെങ്കിൽ ഞാൻ തുടങ്ങുന്ന സമയത്ത് ദിലീപായിരുന്നു എന്റെ സമകാലികനായി നിന്നത്. ഒരു ഗ്യാപ്പിന് ശേഷം തിരിച്ചു വരുമ്പോൾ ജയൻ, ഇന്ദ്രൻ,രാജു ഇവരെല്ലാം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഞാൻ വീണ്ടും മുൻപോട്ടു പോകുമ്പോൾ ആ നിവിൻ ആസിഫ് അവരും ഉണ്ടായി. എല്ലാവരുടെയും കൂടെ ഓരോ കാലഘട്ടത്തിനനുസരിച്ച് ഓരോ ജനറേഷൻ അനുസരിച്ച് അവരുടെ സമകാലികനായി അഭിനയിക്കാൻ സാധിക്കുന്നു അതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത്. ഇനിയും ആഗ്രഹിക്കുന്നത്.