‘ലാലേട്ടന്‍ പരാജങ്ങളെ കാര്യമാക്കുന്നില്ല, അതൊന്നും അദ്ദേഹത്തെ പേഴ്‌സണലി ബാധിക്കില്ല’ ; ചന്തുനാഥ്‌
1 min read

‘ലാലേട്ടന്‍ പരാജങ്ങളെ കാര്യമാക്കുന്നില്ല, അതൊന്നും അദ്ദേഹത്തെ പേഴ്‌സണലി ബാധിക്കില്ല’ ; ചന്തുനാഥ്‌

പതിനെട്ടാംപടി, 12th മാന്‍, പാപ്പന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ ഒരു നടനാണ് ചന്തുനാഥ്. കുറേ മലയാള സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും, പതിനെട്ടാംപടി എന്ന സിനിമ കണ്ടവര്‍ ആരും തന്നെ ജോയ് ഏബ്രഹാം പാലയ്ക്കലിനെ മറക്കാന്‍ സാധ്യതയില്ല. മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച കഥാപാത്രമായിരുന്നു ചന്തുവിന്റേത്. ജോയ് എന്ന കഥാപാത്രം ചെയ്ത നടനെ മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനായി മാറികഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ജോയിയെ മാത്രമല്ല ചന്തുനാഥ് ചെയ്ത മാലിക്കിലെ കഥാപാത്രവും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു.

ഇപ്പോഴിതാ, സിനിമ മേഖലയിലെ പരാജയങ്ങളെ നേരിടാന്‍ പഠിച്ചത് നടന്‍ മോഹന്‍ലാലില്‍ നിന്നാണെന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് താരം അത്തരത്തില്ഡ മറുപടി പറഞ്ഞത്. എത്രയോ നല്ല സിനിമകള്‍, ഹിറ്റാകേണ്ടിയിരുന്ന സിനിമകള്‍ സക്‌സസ് പുള്‍ ആയിട്ടില്ല. ചിലത് വിധിയാണ്. ഇന്ന് നല്ല കോമ്പറ്റീഷന്‍ സമയമാണ്. എന്നാല്‍ താന്‍ പരാജയങ്ങളെ കൈകാര്യം ചെയ്യുന്നത് ലാലേട്ടനില്‍ നിന്നാണ് ചന്തുനാഥ് കൂട്ടിച്ചേര്‍ത്തു. താന്‍ മോഹന്‍ലാലിന്റെ കൂടെ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും, അദ്ദേഹം പരാജയങ്ങളെ ബോദര്‍ ചെയ്യുന്നുണ്ടെന്ന് തനിക്ക തോന്നിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പരാജയങ്ങള്‍ ഈ മേഖലയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്നാല്‍ അത് ഒരിക്കലും അദ്ദേഹത്തെ ബാധിക്കില്ലെന്നും ചന്തുനാഥ് പറഞ്ഞു.

ചിലപ്പോള്‍ അദ്ദേഹം നിര്‍മ്മാതാക്കളെ കുറിച്ച് ഓര്‍ക്കുന്നുണ്ടായിരിക്കും പക്ഷേ, അതൊന്നും ലാലേട്ടനെ ബാധിക്കുന്നേയില്ല.. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യവും അതാണ്.. അഭിനയിച്ച സിനിമകള്‍ എല്ലാം വിജയിക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യം ഒന്നും അല്ലെന്നും ചന്തുനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയതായിരുന്നു ചന്തുനാഥ്. ഈ സിനിമയ്ക്കും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഒരു വലിയ വിജയം ആണ്.. പക്ഷേ മറിച്ച് സംഭവിച്ചാല്‍ അത് ഏറ്റെടുക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നും നടന്‍ പറഞ്ഞു.