ഒരുപാട് നാൾക്കു ശേഷം  ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ  ഹൃദയസ്പർശിയായ വാക്കുകൾ…
1 min read

ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ കാണാൻ പോവേണ്ട  കാര്യമില്ല, ഹൃദയസ്പർശിയായ നല്ലൊരു സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ  ധൈര്യമായി ടിക്കറ്റ് എടുക്കാം.

 ‘സൗദി വെള്ളക്ക’ തീയറ്ററുകളിൽ  വൻ വിജയകരമായി തന്നെയാണ് മുന്നേറുന്നത്. സിനിമ കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരും വളരെ നല്ല അഭിപ്രായം തന്നെയാണ് പങ്കുവെക്കുന്നത്.മാസ് ഡയലോഗോ മാസ് എന്‍ട്രിയോ ഒന്നുമില്ലാതെ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ റിയലിസ്റ്റിക്കായി പറയുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ. ഒരു കേസും അതിനെച്ചൊല്ലിയുള്ള നൂലാമാലകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഈ സിനിമയെ കുറിച്ചുള്ള  പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഈ പ്രേക്ഷക പിന്തുണയാണ് ഈ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. ‘സൗദി വെള്ളക്ക’ കണ്ടിറങ്ങിയ  ഒരു പ്രേക്ഷകൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടിയിരിക്കുന്നത്.

പ്രേക്ഷകന്റെ പോസ്റ്റിൽ  എഴുതിയിരിക്കുന്നത് ഇതാണ്, ” ഒരുപാട് നാളുകൾക്ക് ശേഷം ഹൃദയം കൊണ്ടൊരു സിനിമ കണ്ടു. ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺ മൂർത്തിയുടെ രണ്ടാമത്തെ സിനിമ. വാനോളം പ്രതീക്ഷ ഉണ്ടായിരുന്നു.ആദ്യ 10 മിനിറ്റ് മുതൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല അഭിനയ മുഹൂർത്തം കൊണ്ട് ജീവിത സത്യങ്ങൾ കൊണ്ട് പിടിച്ചിരുത്തും ഈ കുഞ്ഞു സിനിമ.അഭിനയിച്ചവരിൽ പൂരിഭാഗവും പുതുമുഖങ്ങളും ചെറിയ താരങ്ങളും ആണ്.അല്ലെങ്കിൽ തന്നെ ഈ സിനിമയിൽ നായകനും നായികയും ഒന്നും ഇല്ല. ഓരോ കഥാപാത്രവും മനസ്സിൽ ആയത്തിൽ ആയ്ന്നു ഇറങ്ങും.അയിഷ റാവുത്തറും, സത്താറും, നസ്സിയും, ബ്രിട്ടോയും, എസ് ഐ  അയ്യപ്പദാസും, അഭിലാഷും, അഡ്വക്കേറ്റ് ഷേണായ്‌, ജഡ്ജിമാർ അങ്ങിനെ കുറെ കഥാ പാത്രങ്ങൾ നമ്മളെ സ്ക്രീനിൽ തളച്ചിടും.

വലിയ സങ്കർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായി പറഞ്ഞവസാനിപ്പിക്കുന്നു സൗദി വെള്ളയ്ക്ക.ഓപ്പറേഷൻ ജാവക്കും മുകളിൽ നിക്കുന്ന സിനിമ. തരുൺ മൂർത്തി എന്ന സംവിധായകന്റെ അടുത്ത സിനിമ ക്കായി കാത്തിരിക്കുന്നു ഈ സിനിമ നിർമിച്ച സന്ദീപ് സേനൻ ( ഉർവശി തീയേറ്റർസ്)ചേട്ടന് ഒരു സ്പെഷ്യൽ അഭിമാനിക്കാം ഇതുപോലെ ഒരു സിനിമ നിർമച്ചതിൽ .കെജിഫ്, വിക്രം ഒന്നും പ്രതീക്ഷിച്ചു ആരും പോകരുത്. നല്ലൊരു സിനിമ അനുഭവം ആഗ്രഹിക്കുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ കണ്ണുകൊണ്ടു മാത്രം അല്ല ഹൃദയം കൊണ്ട് കാണും നമ്മൾ ഈ സിനിമ.ഒരുപാട് സിനിമ കാണുന്ന ആളാണ് റിവ്യൂ എഴുതുന്ന ശീലം ഒന്നും ഇല്ല. എന്നാൽ ഈ സിനിമ ക്ക് എഴുതണം എന്ന് തോന്നി. ഇതൊരു റിവ്യൂ അല്ല. എന്നിലെ പ്രേഷകന് കിട്ടിയ അനുഭൂതിയുടെ ഒരിത്

 

Summury: review about saudi vellaka