‘പൃഥ്വിരാജ് പറഞ്ഞത് പോഴത്തരം, ലക്ഷദ്വീപിനെ പറ്റി ഇല്ലാത്ത കഥകൾ മെനയുകയാണ്’ അബ്ദുള്ളക്കുട്ടി പറയുന്നു
1 min read

‘പൃഥ്വിരാജ് പറഞ്ഞത് പോഴത്തരം, ലക്ഷദ്വീപിനെ പറ്റി ഇല്ലാത്ത കഥകൾ മെനയുകയാണ്’ അബ്ദുള്ളക്കുട്ടി പറയുന്നു

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തിൽ വലിയ വിനാശം വിതയ്ക്കുമ്പോൾ പുതിയ ലക്ഷദ്വീപ് വിവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. കേന്ദ്രഭരണം നിലനിൽക്കുന്ന ലക്ഷദ്വീപിൽ ഭരണപരിഷ്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പുതിയ മാറ്റങ്ങളും നിയമങ്ങളും ജനാധിപത്യവിരുദ്ധവും ഗുരുതരമായ വീഴ്ചയും ആണ് എന്ന് ആരോപിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വരികയും തുടർന്ന് വിഷയം വലിയ വിവാദത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. നടൻ പൃഥ്വിരാജ് ഈ വിഷയത്തിൽ തുറന്ന അഭിപ്രായം പറഞ്ഞതാണ് ലക്ഷദ്വീപ് വിഷയം മുഖ്യധാരയിൽ വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ കാരണമായത്.”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക.” പ്രിഥ്വിരാജ് പ്രതികരിച്ചത് ഇങ്ങനെ.

പൃഥ്വിരാജിന്റെ തുറന്നുള്ള അഭിപ്രായപ്രകടനം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആ.ക്രമ.ണമാണ് താരം നേരിടുന്നത്. ഇപ്പോഴിതാ പ്രമുഖ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി പൃഥ്വിരാജിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.ഒരു സിനിമ എടുത്തു എന്നല്ലാതെ പൃഥ്വിരാജ് എന്താണ് ചെയ്തിട്ടുള്ളതെന്നും ലക്ഷദ്വീപ് മായി ബന്ധപ്പെട്ട പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെല്ലാം പോഴത്തരം ആണ് എന്നുമാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. കേരളത്തിൽ നിന്നു കൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകൾ മെനയുകയാണ് പൃഥിവിരാജ് എന്നും ഒരു സിനിമ എടുത്തു എന്നല്ലാതെ താങ്കൾ എന്താണ് ചെയ്തിട്ടുള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. അവിടെ ഒരു പ്രാകൃത വികസനം ആയിരുന്നു കോൺഗ്രസ് കൊണ്ടുവന്നത്. അവയിൽനിന്നെല്ലാം കേന്ദ്ര സർക്കാർ ജനങ്ങളെ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അബ്ദുള്ളക്കുട്ടി പറയുന്നു.

Leave a Reply