“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം
1 min read

“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്  ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള  പ്രേക്ഷകരുടെയും  സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ  ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ എ.ആർ മുരുക്ദോസിനിടൊപ്പമുള്ള തരുൺ  മൂർത്തിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

‘സൗദി വെള്ളക്ക’ കണ്ടതിനുശേഷമാണ് എ.ആർ മുരുകദോസ് ചിത്രത്തിന്റെ സംവിധായകനായ തരുൺ മൂർത്തിയോടൊപ്പം എടുത്ത ചിത്രങ്ങളാണ്. അദ്ദേഹം തന്റെ കുടുംബത്തിന്റെയും, സംവിധാന സഹായകളും ചേർന്നാണ് സിനിമ കണ്ടത്. സിനിമ കണ്ടതിനുശേഷം സംവിധായകൻ തരുണിനേയും നിർമ്മാതാവ് സന്ദീപ് സേനനേയും ചേർത്തുനിർത്തി സിനിമയെക്കുറിച്ചും സിനിമയിലെ  കഥാപാത്രങ്ങളെക്കുറിച്ചും ഒത്തിരി സംസാരിക്കുകയുണ്ടായി അദ്ദേഹം. ഈ ചിത്രവും അതോടൊപ്പം തരുൺ മൂർത്തി  തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളും ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.

തരുൺ മൂർത്തി ചിത്രത്തോടൊപ്പം പങ്കുവെച്ച വാക്കുകൾ ഇതായിരുന്നു. ‘ഗജിനി, സ്റ്റാലിൻ, ഏഴാം അറിവ്, തുപ്പാക്കി, കത്തി, സർക്കാര്‍, ദര്‍ബാര്‍ തുടങ്ങിയ  നിരവധി സൂപ്പർ ഹിറ്റ്  സിനിമകളൊരുക്കിയ സംവിധായകനാണ് എ.ആർ മുരുകദോസ്. അദ്ദേഹത്തിൽ നിന്നുമുള്ള ഈ അംഗീകാരം മനസ്സ് നിറച്ചുവെന്ന് സംവിധായകൻ തരുൺ മൂർത്തി സോഷ്യൽമീഡിയയിൽ അദ്ദേഹത്തോടൊപ്പം ചിത്രത്തിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് ‘. ഡിസംബർ രണ്ടിന്  തീയേറ്ററുകളിൽ എത്തിയ “സൗദി വെള്ളക്ക” എല്ലായിടത്തും ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഹൃദയസ്പർശിയായ  ഒരു മികച്ച സിനിമ തന്നെയാണ്  ” സൗദി വെള്ളക്ക”

സിനിമയിലെ ഓരോ കഥാപാത്രവും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.ബിനു പപ്പു, ലുക്മാൻ അവറാൻ, ദേവി വര്‍മ്മ, സുജിത് ശങ്കർ, ധന്യ അനന്യ, രമ്യ സുരേഷ്, വിൻസി അലോഷ്യസ്, കുര്യൻ ചാക്കോ, സജീദ് പട്ടാളം തുടങ്ങി നിരവധി പ്രശസ്തരും അല്ലാത്തവരുമായി ഒരു നീണ്ട നിര തന്നെ  ചിത്രത്തിൽ ഉണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് സൗദി വെള്ളക്ക നിർമ്മിച്ചിരിക്കുന്നത്.

 

Summary: A.R Murugadoss about malayalam    movie saudi vellakka