“ഈ വർഷം തന്നെ ഒരു സിനിമ സംവിധാനം ചെയ്യും… പക്ഷേ അതൊരു മലയാള ചിത്രം ആയിരിക്കില്ല..” വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്
1 min read

“ഈ വർഷം തന്നെ ഒരു സിനിമ സംവിധാനം ചെയ്യും… പക്ഷേ അതൊരു മലയാള ചിത്രം ആയിരിക്കില്ല..” വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്

സൂപ്പർതാരങ്ങളായ ശോഭിച്ചു നിൽക്കുന്ന അഭിനേതാക്കൾ സംവിധാന രംഗത്തേക്ക് തിരിയുന്നത് മറ്റുള്ള ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ ഇപ്പോഴും പുതുമയുള്ള ഒരു കാര്യം തന്നെയാണ്. പൃഥ്വിരാജ്,ലൂസിഫർ സംവിധാനം ചെയ്തപ്പോഴും മോഹൻലാൽ ബ്രഹ്മാണ്ഡചിത്രം ബറോസ് സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോഴും സിനിമാ പ്രേമികൾക്ക് ആ കൗതുകം വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ അഭിനേത്രി പാർവതി തിരുവോത്ത് തന്റെ ആദ്യ സംവിധാന സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാളുകൾക്ക് മുമ്പാണ് പാർവതി തിരുവോത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം പുറത്തുവന്നത്. എന്നാൽ തിരക്കുകൾ മൂലവും കൊറോണ തീർത്ത് പ്രതിസന്ധികൾ മൂലവും ആ സ്വപ്ന പദ്ധതി നീണ്ടുപോവുകയായിരുന്നു. എന്നാൽ അനുകൂലസാഹചര്യം വീണ്ടും ഉടലെടുത്ത അതിനാൽ തന്റെ ആദ്യത്തെ സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പാർവതി. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പാർവതി പ്രമുഖ ഓൺലൈൻ ചാനലായ ‘ദി ക്യു’വിനോട് പങ്കുവെച്ചു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ നിരവധി പ്രത്യേകതകൾ ആണ് ഉള്ളത്.പാർവതിയുടെ വാക്കുകളിങ്ങനെ:, “സ്വപ്ന പദ്ധതി വളരെ അടുത്ത് തന്നെ സംഭവിക്കും.

വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. ഷൂട്ട് എപ്പോൾ തുടങ്ങും എന്നുള്ളതാണ്. ഏറ്റവും കൂടുതൽ ആവേശം നൽകുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ, ഞാൻ പോലും വിചാരിക്കാത്ത ഒരു സ്പേസിൽ ആണ് സിനിമ എടുക്കാൻ പോകുന്നത് എന്നുള്ളതാണ്.ചിത്രം ഒരു മലയാള സിനിമ ആയിരിക്കുകയില്ല. എനിക്ക് ഒരേ സമയം ഉത്കണ്ഠയും ആവേശവും നൽകുന്ന കാര്യമാണ് മലയാളം അല്ലാത്ത മറ്റൊരു ഭാഷയിൽ സിനിമ എടുക്കുക എന്നത്. ഞാൻ ആദ്യം വിചാരിച്ചിരുന്നത് ഞാൻ എഴുതുന്ന കഥയിൽ നിന്ന് തന്നെയായിരിക്കും സംവിധാനം ചെയ്യുക എന്നതാണ്. ജൂണിലൊ ജൂലൈലൊ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ സിനിമ ചെയ്യാം എന്നതിൽ നിന്ന് ഇപ്പോൾ ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിലേക്ക് വരുന്ന അഭിനേതാക്കൾ അടക്കം ആ രീതിയിലേക്ക് തന്നെയായിരിക്കും ചിട്ടപ്പെടുത്തുക…”

Leave a Reply