“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌
1 min read

“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നീ ആരുടെ ഫാനാണ് ? നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ്? എന്നുള്ള ചോദ്യങ്ങള്‍ക്ക് കാലാകാലങ്ങളായി രണ്ട് ഉത്തരങ്ങളാണ് മലയാളികള്‍ പറയാറുള്ളത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകളാണ് പലരും ഉത്തരം നല്‍കാറുള്ളത്. ഈ ഉത്തരംപോലെ തന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള ഫൈറ്റ് പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകര്‍ കാണുന്ന ഒരു സംഭവമാണ്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും, മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളിലെല്ലാം മത്സരിച്ച് കുറ്റം കണ്ടെത്താന്‍ ശ്രമിക്കുകയും ചിത്രങ്ങള്‍
ഡിഗ്രേഡ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കാലാകാലങ്ങളായി നമ്മള്‍ എല്ലാവരും കാണുന്ന ഈ കാഴ്ച്ചകള്‍ക്ക് ഫാന്‍സ് എന്ന ലേബലാണ് ഉള്ളത്.

ഫാന്‍ഫൈറ്റ് പല തരത്തിലുളള സംഭവങ്ങളിലേക്ക് വഴിവെക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സിനെതിരെ ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടിയുടെ ചിത്രത്തിന് 50 കോടി ലഭിച്ചെന്നും ഇല്ലെന്നും മോഹന്‍ലാലിന്റെ അടുത്തിറങ്ങിയ സിനിമയ്ക്ക് 50 കോടി ലഭിച്ചെന്നും ഇല്ലെന്നും പറഞ്ഞ് തമ്മില്‍ തല്ലുകൂടുന്ന കുറെ ഫാന്‍സ് ഉണ്ടെന്നും ഇവര്‍ ഇങ്ങനെ അടികൂടിയിട്ട് ഇവര്‍ക്ക് എന്താണ് കിട്ടുന്നതെന്നുമാണ് ഡോക്ടര്‍ മുഹമ്മദ് ചോദിക്കുന്നത്.

മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സും കുഞ്ഞുമ്മദ് ഹാജിയുടെ പത്തായവും എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. എന്റെ യുപി സ്‌കൂള്‍ കാലഘട്ടം. . നാട്ടിലെ പൗര പ്രമുഖന്‍ ആയ കുഞ്ഞമ്മദ് ഹാജിയുടെ പത്തായത്തില്‍ 100 പറ നെല്ല് ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ് പറഞ്ഞ് വാശി കൂടി രണ്ട്‌പേര്‍ അടികൂടി. അവരെ പിടിച്ചുമാറ്റികൊണ്ട് ഒരാള്‍ ചോദിച്ചു ” ഹാജിയാരുടെ പത്തായത്തില്‍ 100 ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്താ ? അയാള്‍ നിങ്ങള്‍ക്ക് ഫ്രീ ആയി എന്തെങ്കിലും തരുന്നുണ്ടോ” അതുകേട്ട് അവിടെ നിര്‍ത്തി എന്നെല്ലാം പറഞ്ഞ് കളിയാക്കിയാണ് ഡോക്ടര്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ പടത്തിന് 50 കോടി ലഭിച്ചെന്നും ഇല്ലെന്നും മോഹന്‍ലാലിന്റെ പടത്തിന് 50 കോടി ലഭിച്ചെന്നും ഇല്ലെന്നും പറഞ്ഞ് തമ്മില്‍ അടികൂടുന്ന കുറെ മരക്കഴുതകള്‍ എന്നും ഹാജിയാറുടെ പത്തായത്തില്‍ നിന്നും ഇവര്‍ക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിന് മുന്നേ പലരും ഫാന്‍ഫൈറ്റിനെതിരെ സംസാരിച്ചിട്ടുണ്ട്. 2019ല്‍ നടന്‍ ഉണ്ണിമുകുന്ദന്‍ ഫാന്‍ഫൈറ്റിനെതിരെ എഴുതിയ ഒരു പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഈ അടുത്ത് മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മമ്മൂട്ടിയോടെന്ന നിലയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പോസ്റ്റിട്ടത് വലിയ വിവദങ്ങള്‍ ഉണ്ടാക്കിയിരുന്നു.