“ന്യാപകം” സോങ്ങിൻ്റെ അവസാന വിഷ്വലുകൾ എന്നെ ഞെട്ടിച്ചു” ; വർഷങ്ങൾക്ക് ശേഷം സിനിമയിലെ പ്രണവിൻ്റെ അഭിനയത്തെ കുറിച്ച് കുറിപ്പ്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
കുറച്ചുനാൾ മുന്നേ വരെ, ഹൃദയം പോലെ ചിലപ്പോൾ ഹിറ്റ് ആയേക്കാവുന്ന ഒരു സാധാ വിനീത് ശ്രീനിവാസൻ സിനിമ എന്നായിരുന്നു “വർഷങ്ങൾക്ക് ശേഷം” അപ്ഡേറ്റ്സ് കാണുമ്പോൾ തോന്നിയിരുന്നത്. പിന്നീട് ടീസറിൽ ധ്യാൻ ശ്രീനിവാസൻ്റെ ചില ഷോട്സ് കണ്ടപ്പോൾ ധ്യാനിൻെറ തലവര മാറ്റുന്ന പടമായി അറിയപ്പെട്ടേക്കും എന്ന് തോന്നി.
അപ്പൊൾ ഒന്നും, പ്രണവ് മോഹൻലാൽ പെർഫോമൻസ് എങ്ങനാവും എന്നത് എന്നെ ഒട്ടും എക്സൈറ്റ് ചെയ്യിച്ചിരുന്നില്ല. ഹൃദയത്തിലെ അരുൺ ബ്ലൂ i10 സെയ്ഫ് സോൺ വേഷം ആയിരുന്നകൊണ്ടും, ജിത്തു ജോസഫിനും അരുൺഗോപിക്കും സാക്ഷാൽ പ്രിയദർശനും പോലും പണ്ട് മേജർ രവി പിഴിഞ്ഞെടുത്ത പോലെ ചെക്കനെ പോർട്രെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടും, മലയാളത്തിലെ മറ്റേതൊരു യുവനടനേക്കാൾ മെയ്‌വഴക്കം ഉണ്ട് എന്നതും, രാജാവിൻ്റെ മകൻ എന്നൊരു ഇമേജും അല്ലാതെ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല.
പക്ഷേ, ഇന്നലെ ഇറങ്ങിയ “ന്യാപകം” സോങ്ങിൻ്റെ അവസാന വിഷ്വലുകൾ എന്നെ ഞെട്ടിച്ചു. ചുണ്ടിൽ പുഞ്ചിരി വിടർത്തി കണ്ണുകൾ കൊണ്ട് കരയുന്ന, ഒപ്പം പ്രേഷകനെയും കരയിക്കുന്ന വിദ്യ അറിയാവുന്ന ഒരേയൊരു നടനെയുണ്ടായിരുന്നുള്ളൂ മലയാളത്തിൽ.. ആ മാജിക്ക് പരമ്പരാഗതമായി പകർന്നു കിട്ടിയപോലെയുള്ള പ്രണവിൻ്റെ എക്സ്പ്രേഷൻ കണ്ടതുമുതൽ, ധ്യാനിൻ്റെ മാത്രമാവില്ല, പ്രണവിൻ്റെ കൂടി മികച്ച അഭിനയമുഹൂർത്തങ്ങൾ പടത്തിൽ ഉണ്ടാവും എന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നു.
#varshangalkku_shesham.