കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!
1 min read

കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!

ത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്.

മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് തന്നെയായിരുന്നു. ആറ് വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ വന്ന് സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ച മുരളി നേരിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വേട്ടയുടെ നേര്‍ചിത്രമായിരുന്നു ആ സിനിമ. 1989ല്‍ ഇറങ്ങിയ വരവേല്‍പ്പ് വന്‍ ഹിറ്റായിരുന്നു. കാലമെത്ര കഴിഞ്ഞാലും സിനിമയേയും സംരഭത്തേയും സ്‌നേഹിക്കുന്നവരുടെ മനസില്‍ മായാത്ത ഒരു ചിത്രമാണിത്. തൊഴിലാളി യൂണിയന്‍ നേതാവായ പ്രഭാകരനും, ടിപ്പിക്കല്‍ മലയാളി തൊഴിലാളിയായ വല്‍സനും മുരളിയുടെ ദോസ്ത് ഹംസയും വരവേല്‍പ്പിനെ കാലാതിവര്‍ത്തിയാക്കി.

വരവേല്‍പ്പിന്റെ ത്രഡ് ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് കൊത്തിയെടുത്തതതാണ്. ഈ ചിത്രം തന്റെ സ്വന്തം അച്ഛന്റേ ജീവിതാനുഭവമാണെന്ന് ഒരിക്കല്‍ ശ്രീനിവാസ്ന്‍ പറയുകയുണ്ടായി. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. എന്നിട്ട് ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് വാടകവീട്ടിലായെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. സിനിമയില്‍ ഉത്സവത്തിനു സ്‌പെഷല്‍ ഓട്ടം വഴി കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ ഉള്ളതയിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

വരവേല്‍പ്പ് ഹിന്ദിയിലേക്കും റിമേക്ക് ചെയ്തിരുന്നു. 2003ല്‍ പ്രധാനമന്ത്രിയായിരിക്കെ കൊച്ചിയിലെത്തിയ എബി വാജ്‌പേയിയും വരവേല്‍പ്പ് എന്ന ചിത്രത്തെക്കുറിച്ച് പരമാര്‍ശിച്ചിരുന്നു. കെ.ആര്‍.ജി. മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ. രാജഗോപാല്‍ ആയിരുന്നു വരവേല്‍പ്പ് നിര്‍മ്മിച്ചത്. ഈ ചിത്രം കെ.ആര്‍.ജി. എന്റര്‍പ്രൈസസ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും എല്ലാം മലയാളികളുടെ സ്വന്തം ശ്രീനിവാസന്‍ ആണ്.