‘2005 സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം.. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം, ഇത് പോലൊരു വര്‍ഷം മലയാള സിനിമക്ക് സംശയം….’
1 min read

‘2005 സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം.. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം, ഇത് പോലൊരു വര്‍ഷം മലയാള സിനിമക്ക് സംശയം….’

2005 മലയാള സിനിമയുടെ, സിനിമ പ്രേമികളുടെ സുവര്‍ണ വര്‍ഷമായാണ് കണക്കാക്കുന്നത്. ഫാന്‍ ഫൈറ്റും ഫാനിസവും മാറ്റിവച്ചാല്‍ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസില്‍ ഓര്‍മിക്കുന്ന ഒരു വര്‍ഷമാണ് 2005. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം കൂടിയായിരുന്നു അത്. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം. ഇപ്പോഴിതാ 2005 വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 2005വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെകൊണ്ട് സിനിമ കൊട്ടകകള്‍ നിറഞ്ഞൊഴുകിയ വര്‍ഷമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. അപ്രതീക്ഷിദ ചിത്രങ്ങള്‍ പോലും വമ്പന്‍ ഹിറ്റുകള്‍. ഇനി മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഇത് പോലൊരു വര്‍ഷം പിറക്കുമോ എന്നുള്ളത് തീര്‍ത്തും സംശയമാണ്.

വിനയന്റെ പരീക്ഷണ ചിത്രം അത്ഭുദ്വീപ് മുതല്‍ കലാഭവന്‍ മണിക്ക് ആക്ഷന്‍ ഹീറോ പകര്‍പ്പ് അരക്കെട്ടുറപ്പിച്ച ബെന്‍ ജോണ്‍സന്‍, സൂപ്പര്‍സ്റ്റാര്‍ പാകിട്ടില്ലാതെ അച്ചുവിന്റെ അമ്മ. മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന മുള്ളന്‍കൊല്ലി വേലായുധന്‍, ചാന്തുപ്പൊട്ട് രാധ. ആക്കാലത്തെ ഏറ്റുവും വലിയ വിജയo ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് രാജമാണിക്യം വരെ. ചരിത്രത്തില്‍ വിരളമായ ഒന്ന്,ഒരു ഫെസ്റ്റിവല്‍ സീസണില്‍(ഓണം )ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകള്‍. ഇല്ല.. ഇനി ഇത് പോലൊരു വര്‍ഷം മലയാള സിനിമക്ക് സംശയം.

ജനുവരിയില്‍ ഹിറ്റായ ചിത്രങ്ങളായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ഉദയനാണ് താരവും മീരാ ജാസ്മിന്‍ നായികയായെത്തിയ അച്ചുവിന്റെ അമ്മയും. മാര്‍ച്ചില്‍ ഹിറ്റായ സിനിമകള്‍ മമ്മൂട്ടി, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തൊമ്മനും മക്കളും പൃഥ്വിരാജിന്‍രെ അത്ഭുത ദ്വീപ് എന്നിവ. ദിലീപ്- കാവ്യമാധവന്‍ എന്നിവര്‍ ഒന്നിച്ച് പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയ ഏപ്രിലില്‍ ഹിറ്റായ ചിത്രമാണ് കൊച്ചി രാജാവ്. മലയാളികളുടെ പ്രിയ താരമായിരുന്നു കലാഭവന്‍ നായകനായെത്തിയ ബെന്‍ജോണ്‍സണ്‍, മമ്മൂട്ടിയുടെ തസ്‌കരവീരന്‍ എന്നിവയാണ് മെയ് മാസം ഹിറ്റായ ചിത്രങ്ങള്‍.

ജൂലൈ മാസത്തെ ഹിറ്റ് മമ്മൂട്ടി നായകനായെത്തിയ രാപ്പകല്‍ എന്ന ചിത്രമായിരുന്നു. സുരേഷ് ഗോപി ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസ്, ദിലീപിന്റെ ചാന്തുപൊട്ട് എന്നിവയായിരുന്നു ഓഗ്‌സ്റ്റ് മാസത്തെ ഹിറ്റ് സിനിമകള്‍. സെപ്റ്റംബറില്‍ മോഹന്‍ലാല്‍ ചിത്രം നരന്‍ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ, ലോകനാഥന്‍ ഐഎസ് എന്നിവയും സെപ്റ്റംബറിലെ ഹിറ്റ് സിനിമകളായിരുന്നു. പ്രേക്ഷകര്‍ എന്നും മനസില്‍ ഓര്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇതെല്ലാം. നവംബര്‍ ഹിറ്റ്‌സ് രാജമാണിക്യം, അനന്ദഭദ്രം, ബോയ്ഫ്രണ്ട് എന്നിവയായിരുന്നു. ഡിസംബര്‍ ഹിറ്റ്‌സ് തന്മാത്ര, the ടൈഗര്‍, ബസ് കണ്ടക്ടര്‍ എന്നിവ. 2005 പോലൊരു വര്‍ഷം മലയാള സിനിമയ്ക്ക സംശയം തന്നെയാണ്.