“പ്രമാണി ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി”; മോഹൻലാൽ പൃഥ്വിരാജ് എന്നീ താരങ്ങളെ കുറിച്ച് തുറന്നടിച്ച് നിർമാതാവ്..!!
1 min read

“പ്രമാണി ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി”; മോഹൻലാൽ പൃഥ്വിരാജ് എന്നീ താരങ്ങളെ കുറിച്ച് തുറന്നടിച്ച് നിർമാതാവ്..!!

മലയാളികൾക്ക് എന്നും ഓർത്തു വെക്കാൻ പാകത്തിനുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് ബി സി ജോഷി. പ്രമാണി, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, വീട്ടിലേക്കുള്ള വഴി തുടങ്ങി ചിത്രങ്ങളൊക്കെ തന്നെ ജോഷിയുടെ നിർമ്മാണത്തിൽ എത്തിയതായിരുന്നു. മലയാളത്തിൽ തന്നെ പ്രമുഖ നടന്മാരായ മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് എന്നീ താരങ്ങൾക്കൊപ്പം ജോഷി പ്രവർത്തിക്കുകയും ചെയ്തു. താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്ന സമയത്ത് നല്ലതും മോശവുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് ജോഷി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് എന്നിവർ തന്നോട് നടത്തിയിട്ടുള്ള ചില മനോഭാവങ്ങളെ കുറിച്ച് ജോഷിയും സംസാരിക്കുന്നത്.

മമ്മൂക്കയ്ക്ക് ആളുടേതായ ചില സ്വഭാവങ്ങൾ ഒക്കെയുണ്ട്. മോഹൻലാൽ ആണെങ്കിൽ മറ്റൊരു രീതിയാണ്. ഇതുപോലെ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്തിട്ടുണ്ട്. മോഹൻലാലിനെ നമുക്ക് ഏതു രീതിയിലും കൈകാര്യം ചെയ്യാം. ഞങ്ങളുടെ സിനിമയിൽ നെല്ല് കുത്തുന്ന ഗോഡൗണിൽ ഒരു സ്റ്റണ്ട് സീൻ ഉണ്ടായിരുന്നു. അവിടെ ഭയങ്കര പോടിയായിരുന്നു. ഫാൻ ഒന്ന് ഓണാക്കിയതോടെ കൂടി പറക്കാൻ തുടങ്ങി. ലാലേട്ടൻ ആണെങ്കിൽ ആസ്മ ഉള്ള ആളാണ്. ഞങ്ങൾ എല്ലാം സെറ്റ് ചെയ്തശേഷം ലാലേട്ടന്റെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു പറഞ്ഞു. ലാൽ സാർ വരില്ല. അദ്ദേഹത്തിന് ശ്വാസംമുട്ട് ആണെന്ന്. പക്ഷേ ഷൂട്ടിംഗ് മാറ്റിവെച്ചാൽ അത് വലിയ നഷ്ടമാണ്. അതുകൊണ്ട് ഞാനും പ്രൊഡക്ഷൻ കൺട്രോളറും ചേർന്ന് ലാൽ സാറിനെ കണ്ടു. ചെന്നപ്പോൾ അദ്ദേഹം ഡോക്ടറെ വിളിച്ച് കുറച്ച് മരുന്നുകളൊക്കെ എഴുതി വാങ്ങി. ഇത് വാങ്ങിക്ക് ഞാൻ ലൊക്കേഷനിൽ എത്താം എന്ന് പറഞ്ഞു. അരമണിക്കൂറിലധികം അദ്ദേഹം ലൊക്കേഷനിലെത്തി. അപ്പോഴേക്കും ഞങ്ങൾ മരുന്നുമായി വന്നു. മരുന്ന് കഴിച്ച ശേഷം ഷൂട്ടിങ് പൂർത്തിയാക്കി ആണ് ലാൽ സാർ പോയത്.

അത് ഒരു അനുഭവമായിരുന്നു. ഇതുവരെയുള്ള അനുഭവത്തിൽ പ്രൊഡ്യൂസറായി അടുത്തറിഞ്ഞു പെരുമാറുന്ന ഒരു വ്യക്തി അദ്ദേഹമാണ്. മമ്മൂക്ക എന്നാൽ അത്രയ്ക്ക് ലയിക്കില്ല. പ്രമാണിയുടെ ചിത്രീകരണ സമയത്തായിരുന്നു. എല്ലാം സെറ്റ് ചെയ്യുമ്പോൾ മമ്മൂട്ടിക്ക് പനി വന്നു. റിക്വസ്റ്റ് ചെയ്തിട്ട് മമ്മുക്ക വന്നില്ല. നമ്മുടെ ആ കാശ് നഷ്ടം വരികയും ചെയ്തു. മറ്റൊരു രംഗം ചിത്രീകരിക്കാൻ ഒരു ദിവസം കൂടെ നിൽക്കുമോ എന്ന് ചോദിച്ചപ്പോഴും മമ്മുക്ക സമ്മതിച്ചില്ല. നേരത്തെ വാക്ക് പറഞ്ഞ് എവിടെയോ പോകാനുണ്ട് എന്ന് പറഞ്ഞു പോയി. ആ സീൻ മറ്റൊരു ദിവസമാണ് ചിത്രീകരിച്ചത്. അതൊക്കെ എനിക്ക് വലിയ നഷ്ടവും മനപ്രയാസവും ഉണ്ടാക്കിയ സംഭവമാണ്. വീട്ടിലേക്കുള്ള വഴിയിൽ പൃഥ്വിരാജ് ആയിരുന്നു അഭിനയിച്ചത്. വളരെയധികം സഹകരിച്ചിരുന്നു അദ്ദേഹം. അവാർഡ് സിനിമയാണ് വലിയ പ്രതിഫലം ഒന്നുമില്ല എന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിക്കുകയും ചിത്രത്തിന്റെ ഷൂട്ടിംഗിന് ആയി ഗുജറാത്തിലും ഡൽഹിയിലും ഒക്കെ ഞങ്ങളുടെ കൂടെ തന്നെ വന്നു.

 

പ്രൊഡക്ഷൻ കൺട്രോളർ പോലുമില്ല. ജോലി ചെയ്യുന്നത് ഞാനും മകനും ആയിരുന്നു. ബ്രെഡിൽ ജാം തേച്ചിട്ട് കഴിച്ചിട്ടുണ്ട്. നമ്മുടെ പ്രതിസന്ധി മനസ്സിലാക്കി അതിനനുസരിച്ച് അദ്ദേഹം കൂടെ നിൽക്കുമായിരുന്നു. മിക്ക രാത്രികളിലും അദ്ദേഹം തന്നെ എല്ലാവർക്കും പാർട്ടി നൽകി. ക്രൂവിനൊപ്പം സഞ്ചരിച്ചു. ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളിൽ ഒക്കെ വരും. ക്യാമറ സെറ്റ് ആക്കാൻ ഒക്കെ സഹായിക്കുമായിരുന്നു. പ്രതിഫലം കിട്ടിയ ചെറിയ തുക ചിത്രീകരണത്തിനിടെ പാർട്ടികൾ നടത്താൻ തന്നെ അദ്ദേഹം ചെലവാക്കിയിട്ടുണ്ടാകും